Join News @ Iritty Whats App Group

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പരിയാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം




കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്‌സലു റഹ്മാന്‍ (22) ആണ് മരിച്ചത്. ദേശീയ പാതയില്‍ തളിപ്പറമ്പ് ഏഴാം മൈലില്‍ ഇന്ന് രാവിലെ നാല് മണിക്ക് ആയിരുന്നു അപകടം.

പാലക്കാട് നിന്നും മംഗാലാപുരത്തേക്ക് പോകുന്ന കെ.എല്‍ 15 എ 2332 നമ്പര്‍ സ്വിഫ്റ്റ് ബസും മിഫ്‌സലു റഹ്മാന്‍ സഞ്ചരിച്ച കെ.എല്‍ 59 വി 59 3495 നമ്പര്‍ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുക ആയിരുന്നു. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

മികച്ച ഫുട്‌ബോള്‍ കളിക്കാരനായ മിഫ്‌സലു റഹ്മാന്‍ കോഴിക്കോട് ഇന്ന് രാവിലെ നടക്കുന്ന യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാനായി ട്രെയിനില്‍ പോകാന്‍ കണ്ണൂരിലേക്ക് പോകുക ആയിരുന്നു. മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന ഫസല്‍ റഹ്മാന്‍- മുംതാസ് ദമ്പതികളുടെ മകനാണ്.

റബീഹ്, ഇസാന്‍, ഷന്‍സ എന്നിവര്‍ സഹോദരങ്ങളാണ്. മാതാപിതാക്കളും സഹോദരങ്ങളും മസ്‌ക്കറ്റിലാണ്. ഇവര്‍ വന്നതിന് ശേഷമായിരിക്കും കബറടക്കം നടക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group