Join News @ Iritty Whats App Group

'പോർച്ചുഗലിനായി ലോകകപ്പ് നേടുക എന്ന കരിയറിലെ ഏറ്റവും വലിയ സ്വപ്നം അവസാനിച്ചു'; ക്രിസ്റ്റ്യാനോ റൊണാൾ‌ഡോ

ലോകകപ്പ് ക്വാർട്ടറിൽ മൊറോക്കോയുടെ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ കുറിപ്പുമായി പോർച്ചുഗൽ‌ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്മായിരുന്നു പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നതും ആ സ്വപ്‌നത്തിനായി താന്‍ കഠിനമായി പോരാടിയെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിപ്പിൽ പറയുന്നു.

’16 വര്‍ഷത്തിലേറെയായി അഞ്ച് ലോകകപ്പുകളിലായി ഞാന്‍ സ്‌കോര്‍ ചെയ്തു. എല്ലായ്‌പ്പോഴും മികച്ച കളിക്കാര്‍ക്കൊപ്പം, ദശലക്ഷക്കണക്കിന് പോര്‍ച്ചുഗീസ് ജനങ്ങളുടെ പിന്തുണയോടെ ഞാന്‍ എല്ലാം നൽകി ഒരിക്കലും ഒരു പോരാട്ടത്തിലും ഞാന്‍ മുഖം തിരിച്ചിട്ടില്ല. ആ സ്വപ്‌നം ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. നിർഭാഗ്യവശാൽ ആ സ്വപ്നം ഇന്നലെ അവസാനിപ്പിച്ചു’ റൊണാൾഡോ കുറിച്ചു.

‘പോര്‍ച്ചുഗലിനോടുള്ള എന്റെ ആത്മാര്‍ഥത ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന ഒരാൾ കൂടിയായിരുന്നു ഞാൻ. എന്റെ ടീമംഗങ്ങൾക്കുംഎൻ‌റെ രാജ്യത്തിനും നേരെ ഞാൻ ഒരിക്കലും പുറംതിരിക്കില്ല’ റൊണാള്‍ഡോ പോസ്റ്റിൽ പറയുന്നു.

പോർച്ചുഗലിനും ഖത്തറിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു റൊണാൾഡോ കുറിപ്പവസാനിപ്പിക്കുന്നത്. ഒരു ലോകകപ്പ് എന്ന നേട്ടം അസ്തമിച്ചതിനൊപ്പം ക്ലബ് ഫുട്ബോളിലും അന്താരാഷ്ട്ര ഫുട്ബോളിലും റൊണാൾഡോയുടെ കരിയർ അനിശ്ചിതത്വത്തിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group