Join News @ Iritty Whats App Group

ത​ല​ശേ​രി​യി​ൽ മി​ന്ന​ൽ റെ​യ്ഡ്! ബ്രൗ​ൺ ഷു​ഗ​റു​മാ​യി ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ; ഒപ്പം ഒരു കുട്ടിയും



ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ബ്രൗ​ൺ ഷു​ഗ​റു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ.

മ​ട്ടാ​മ്പ്രം സ്വ​ദേ​ശി യൂ​നു​സ് (35), ഭാ​ര്യ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​നി റ​ഷീ​ദ (31) എ​ന്നി​വ​രെ​യാ​ണ് സി​ഐ എം. ​അ​നി​ൽ, എ​സ്ഐ​മാ​രാ​യ ജ​യ​ൻ , ഷെ​മി മോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ നി​ന്നും നൂ​റു ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ദ​മ്പ​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

ഇ​വ​രോ​ടൊ​പ്പം ഒ​രു കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. ത​ഹ​സീ​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ ഉ​ദ്യാ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പോ​ലീ​സ് ബ്രൗ​ൺ ഷു​ഗ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യൂ​നു​സി​നെ ഏ​താ​നും നാ​ളു​ക​ളാ​യി പോ​ലീ​സ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ റ​ഷീ​ദ യൂ​നു​സി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ണ്. സ​മീ​പ കാ​ല​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടു​ന്ന​ത്.

Post a Comment

Previous Post Next Post
Join Our Whats App Group