Join News @ Iritty Whats App Group

കാസർകോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

കാസർഗോഡ് നീലേശ്വരം കൊല്ലം പാറ
മഞ്ഞളക്കാട് കാറും , ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോർ, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു. കെ എസ് ഇ ബി കരാർ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group