ഡിസംബര്‍ 14 മുതല്‍ ആരംഭിക്കുന്ന സ്‌കൂള്‍ അര്‍ധ വാര്‍ഷിക പരീക്ഷകള്‍ പുനക്രമീകരിച്ചു. ഡിസംബര്‍ 16ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ക്കാണ് മാറ്റം.
നേരത്തേയുള്ള ടൈം ടേബിള്‍ പ്രകാരം പത്താം ക്ലാസിന്റെ ഒന്നാം ഭാഷ പേപ്പര്‍ ഡിസംബർ 16 രാവിലെ 10 മണിക്കാണ് ആരംഭിക്കേണ്ടിയിരുന്നത്. ഇത് രാവിലെ 9.30 മുതല്‍ 11.15 വരെ ആക്കി പുന:ക്രമീകരിച്ചു.
എട്ടാം ക്ലാസിന്റെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ രാവിലെ 9.30 മുതല്‍ 12.15 വരെ നടക്കും. ഡിസംബര്‍ 16ലെ ഒന്‍പതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ ഡിസംബര്‍ 21 ഉച്ചയ്ക്ക് 1.30 മുതല്‍ 4.15 വരെ നടക്കും.
ഡിസംബര്‍ 14 മുതല്‍ 22 വരെയാണ് അര്‍ധ വാര്‍ഷിക പരീക്ഷ.
Post a Comment