ചക്കരക്കൽ: ഓട്ടോ യാത്രക്കാരായി ചമഞ്ഞെത്തി യാത്രക്കാരായ സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ രണ്ട് യുവതികള്‍ പിടിയിൽ. തമിഴ്‌നാട് തൂത്തുക്കുടി അണ്ണാനഗര്‍ സ്വദേശികളായ നീലി (27), ശാന്തി (30) എന്നിവരെയാണ് ചക്കരക്കല്‍ എസ്ഐ വി.എം വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ ചക്കരക്കല്‍ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇരുവരും ചക്കരക്കൽ പോലീസ് പിടിയിലായത്. ഈ മാസം രണ്ടാം തീയതി ഓട്ടോ യാത്രക്കിടെ ഏച്ചൂര്‍ കാഞ്ഞിരോട് തെരുവിലെ ഷൈലജയുടെ മൂന്നര പവന്റെ മാലയും, മറ്റൊരു ദിവസം ചക്കരക്കല്‍ സ്വദേശിനിയായ ലീലയുടെ നാല് പവന്റെ മാലയും തൊട്ടടുത്ത ദിവസം മൂന്ന് പെരിയയില്‍ നിന്നും ചക്കരക്കല്‍ ഭാഗത്തേക്ക് വരിക ആയിരുന്ന അംഗന്‍വാടി ടീച്ചറുടെ നാല് പവന്റെ സ്വര്‍ണ്ണമാലയും കവര്‍ന്ന കേസിലാണ് ഇരുവരെയും പരാതിക്കാര്‍ തിരിച്ചറിഞ്ഞത്.
إرسال تعليق