Join News @ Iritty Whats App Group

പടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം - പ്രതി അറസ്റ്റിൽ

ഇരിട്ടി: പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഅറസ്റ്റിലായി. ആര്യങ്കോട്ടെ പാപ്പച്ചനെ (82) ആണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് കോളനിയിലെ വിഷ്ണുവി (26) നെ വ്യാഴാഴ്ച രാത്രി കുത്തികൊന്നത് താനാണെന്ന് ചോദ്യം ചെയ്യലിൽ ഇരിട്ടി ഡിവെെ എസ് പിയോടും മറ്റ് ഉദ്യോഗസ്ഥരോടും പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.  
വ്യാഴാഴ്ച രാത്രി വിഷ്ണു കുത്തേറ്റ് മരിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് വിഷ്ണുവിന്റെ സമീപവാസിയായ പാപ്പച്ചനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 3 മണി വരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി കൃത്യം ചെയ്തതായി സമ്മതിച്ചത്. കുത്തികൊന്നത് താനാണെന്ന്ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു വെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച സന്ധ്യയോടെ മദ്യപിച്ചതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റമാണ് കത്തികുത്തിൽ കലാശിച്ചത്. നെഞ്ചിന് കുത്തേറ്റ് വീട്ടിനകത്ത് കിടന്ന വിഷ്ണുവിനെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞിരുന്നു. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ വീട്ടുപറമ്പിൽ സംസ്കരിച്ചു.
സംഭവത്തിൽ ഇരിക്കൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. നെഞ്ചിലെ ആഴത്തിലുളള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group