Join News @ Iritty Whats App Group

ഉടമകള്‍ ജാഗ്രത; വാഹന ഇൻഷുറൻസിന് നാളെ മുതല്‍ ഇക്കാര്യം നിർബന്ധം



രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല്‍ എടുക്കുന്ന വാഹന, ആരോഗ്യ, ട്രാവല്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുതിയ നിബന്ധന ബാധകമാകും.

ജനുവരി ഒന്നിനുശേഷം പുതുക്കുന്ന പോളിസികള്‍ക്കും കൈവൈസി ബാധകമാണ്. നിലവില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ഉണ്ടാകുമ്പോള്‍ മാത്രമാണ് പാനും ആധാറും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ഒരു ലക്ഷം രൂപയ്ക്കുമുകളിലാണ് തുകയെങ്കില്‍ മാത്രമായിരുന്നു ഇത് ബാധകം. ന്നാല്‍ ഇനി മുതല്‍ ഇത് നിര്‍ബന്ധമാണെന്ന് ചുരുക്കം. 

പുതിയ സംവിധാനം പോളിസി ഉടമകള്‍ക്ക് നേട്ടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പോളിസി ഉടമകളുടെ വിശദ വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ വേഗത്തില്‍ ക്ലെയിം തീര്‍പ്പാക്കാന്‍ കമ്പനികള്‍ക്ക് കഴിയും. യഥാര്‍ഥ ആശ്രിതരെ കണ്ടെത്താനും തട്ടിപ്പുകള്‍ തടയുന്നതിനും കൈവൈസി ഉപകരിക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കേന്ദ്രീകൃത വിവര ശേഖരണം സാധ്യമാകുമെന്നതാണ് മറ്റൊരു സാധ്യത. ക്ലെയിം ചരിത്രം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പരസ്പരം പരിശോധിക്കുന്നതിനും സംവിധാനംവഴി കഴിയും.

തെറ്റായ ക്ലെയിമുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നതാണ് കമ്പനികള്‍ക്കുള്ള പ്രധാന നേട്ടം. പോളിസികള്‍ കൃത്യമായും കാര്യക്ഷമമായും വിതരണം ചെയ്യാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും സഹായിക്കും.

നിലവിലെ പോളിസി ഉടമകളില്‍നിന്ന് നിശ്ചിത സമയ പരിധിക്കുള്ളില്‍ കൈവൈസി രേഖകള്‍ ശേഖരിക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷംവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. രേഖകള്‍ ആവശ്യപ്പെട്ട് കമ്പനികള്‍ പോളിസി ഉടമകള്‍ക്ക് ഇ-മെയിലും എസ്എംഎസും അയ്ക്കും.

Post a Comment

Previous Post Next Post
Join Our Whats App Group