ഇരിട്ടി: പത്ത് ദിവസമായി ഭീതി പരത്തുന്ന കടുവ ആറളം ഫാം ജനവാസ മേഖലയില്‍ തന്നെ തുടരുന്നു.
കോളിത്തട്ട് സ്വദേശി അശോകന്‍ കള്ള് ചെത്തുമ്ബോള്‍ ബ്ലോക്ക് അഞ്ചില്‍ അലര്‍ച്ച കേട്ട് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്.
കടുവയെ തുരത്താന്‍ നടപടിയില്ലാത്തതിനാല്‍ ജനം ഭീതിയിലാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പാലപ്പുഴയ്ക്ക് സമീപം ഫാം ഓഫീസിനും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മുണ്ടയാംപറമ്ബ് സ്വദേശിയായ ചാരുവിള പുത്തന്‍വീട്ടില്‍ സി.ജി. അനൂപ് കള്ള് ചെത്തുന്നതിനിടയില്‍ തെങ്ങിന്‍റെ 20 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ കടുവ കിടക്കുന്നത് കാണുന്നത്.
ഇത് ബ്ലോക്ക് ഒന്നിലായിരുന്നു. ഇതിന്‍റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ബ്ലോക്ക് അഞ്ചിലാണ്
ഇന്നലെ കടുവയെ കണ്ടത്.
തെങ്ങിന് മുകളില്‍നിന്ന് പുലിയെ കണ്ടതോടെ മൊബൈല്‍ ഫോണില്‍ അനൂപ് ദൃശ്യം പകര്‍ത്തുക യായിരുന്നു.
ഫാമിലെ ജനവാസ മേഖലയില്‍ കടുവ എത്തിയിട്ടുണ്ടെന്ന വനം വകുപ്പ് മുന്നറിയിപ്പിനെ ത്തുടര്‍ന്ന് ചെത്ത് തൊഴിലാളികള്‍ ജാഗ്രത പാലിച്ചതിനാലാണ് കടുവയെ കണ്ടെത്താന്‍ കഴിയുന്നത് . വനാപലകരും ആറളം പോലീസും സ്ഥലത്തെത്തിയിരുന്നെങ്കിലും കടുവയെ തുരത്തിയില്ല. ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ മൂവായിരം കുടുംബങ്ങളാണ് ഉള്ളത്.
പാലപ്പുഴ കടന്നാല്‍ മുഴക്കുന്ന് പഞ്ചായത്തിലേക്ക് കടുവയ്ക്ക് കടക്കാനാകും. ഇവിടെനിന്ന് ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കീഴ്പ്പളളി കക്കുവ എന്നീ ആറളം പഞ്ചായത്തിന്‍റെ പ്രദേശങ്ങളിലും കടുവയ്ക്കെത്താം. വനപാലകര്‍ കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലും കടുവയുടെ സാന്നിധ്യം ആദ്യം കണ്ടുപിടിച്ചില്ലെന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ജനങ്ങളുടെ ജാഗ്രത മാത്രമാണ് കടുവയുടെ മുന്നില്‍നിന്നും രക്ഷപ്പെടാന്‍ കാരണം. കടുവയെ തുരത്താനോ പിടികൂടാനോ ജില്ലയിലെ വനപാലകര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ല.
ആറളം ഫാമില്‍ ചെത്ത് തൊഴിലാളിയെ ഏതാനും മാസം മുമ്ബ് കാട്ടാന ചവിട്ടികൊന്ന പ്രദേശത്താണ് കടുവ വിളയാട്ടം നടത്തുന്നത്. ഉളിക്കല്‍ , പായം , അയ്യന്‍കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെ ഭീതിയിലാക്കിയ കടുവ ആറളം ഫാമില്‍ പ്രവേശിച്ചെങ്കിലും വളയഞ്ചാല്‍ വഴി വന്യജീവി സങ്കേതത്തില്‍ പ്രവേശിച്ചില്ല. പ്രവേശിച്ചോയെന്ന് നോക്കാന്‍ വനം വകുപ്പ് റാപ്പിഡ് റെസ് പോണ്‍സ് ടീം ആറളത്ത് തുടര്‍ന്നില്ലെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ്‌ആദിവാസികളും രംഗത്തെത്തി.
إرسال تعليق