Join News @ Iritty Whats App Group

മന്ത്രവാദിനി ചമഞ്ഞ് യുവതികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ മന്ത്രവാദിനി ചമഞ്ഞ് യുവതികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.
സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് യുവാവ് യുവതികളുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കിയത്. കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷിനെ (37) ആണ് നെയ്യാർ ഡാം സ്വദേശിനിയുടെ പരാതിയിൽ റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രവാദിനി ചമഞ്ഞ് അതുവഴി യുവതികളോട് സൗഹൃദത്തിലാവുകയാണ് ഇയാളുടെ രീതി. ആനി ഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളിൽ പ്രതി ഫെയ്സ് ബുക്കിൽ വ്യാജ അക്കൗണ്ടിലൂടെയാണ് യുവതിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് മന്ത്രവാദിനിയാണെന്ന് പറഞ്ഞ് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് യുവതിയുടെ ഭർത്താവും കുഞ്ഞും മരിച്ച് പോകുമെന്ന് വിശ്വസിപ്പിച്ച് അതിന് പരിഹാരത്തിനായി പൂജ ചെയ്യുന്നതിന് യുവതിയോട് നഗ്ന ഫോട്ടോയും
വീഡിയോയും ആവശ്യപ്പെട്ടു. ഇങ്ങനെ കൈക്കലാക്കിയ ദൃശ്യങ്ങൾ സുബീഷ് പിന്നീട് ഓൺലൈൻ വഴി പ്രചരിപ്പിച്ചു. ഇത് അറിഞ്ഞതിനെ തുടർന്നാണ് യുവതി പരാതി നൽകിയത്.

പ്ലംബിംഗ് ജോലിക്കാരനാണ് സുബീഷ്. എന്നാൽ, ഈ ജോലി ഉപേക്ഷിച്ചാണ് വ്യാജ പ്രോഫൈലിൽ വഴി സാമൂഹിക മാധ്യമത്തിലൂടെ ഇയാൾ മന്ത്രവാദിനിയാണെന്ന തെറ്റിദ്ധാരണയുണ്ടാക്കി ഇയാൾ തട്ടിപ്പ് നടത്തിയത്. കുളിക്കടവിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് നേരത്തെ സുബീഷിനെതിരെ കേസുകൾ ഉണ്ട്. അശ്ലീല വെബ് സൈറ്റുകൾക്ക് അടിമയായത് മുതലാണ് സുബീഷിൽ ഈ മാറ്റാമെന്നാണ് നാട്ടുകാർ പറയുന്നത്.

നേരിട്ട് അറിയാവുന്ന പരിചയക്കാരായ സ്ത്രീകളെ വരെ സുബീഷ് ഇത്തരത്തിൽ വ്യാജ ജ്യോതിഷിയുടെ ഫേസ് ബുക്ക് പ്രോഫൈൽ ഉണ്ടാക്കി പറ്റി. നല്ല വാക് സാമർത്ഥ്യമുള്ള സുബീഷിന് ആരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ അസാമാന്യ കഴിവ് ഉണ്ടെന്ന് നാട്ടുകാരും പറയുന്നു. ‌ഇയാളുടെ വലയിൽ കൂടുതൽ സ്ത്രീകൾ അകപ്പെട്ടതായി സംശയമുണ്ട്. നഗ്നപൂജ ചെയ്യാനായി നിരവധി സ്ത്രീകളിൽ നിന്നും ന ചിത്രങ്ങളും വീഡിയോകളും സുബീഷ് കൈപ്പറ്റിയിട്ടുണ്ടെന്നും സൂചനയുണ്ട്. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും സ്ത്രീകളോട് നഗ്നപൂജയാണ് ഇയാൾ നിർദ്ദേശിക്കാറ്. ഇത്തരത്തിൽ ലഭിക്കുന്ന വീഡിയോകൾ സുബീഷ് അശ്ലീല സൈറ്റുകളിലൂടെ പ്രചരിപ്പിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group