Join News @ Iritty Whats App Group

തെയ്യങ്ങളെ കുറിച്ച് എല്ലാമറിയാം; തെയ്യം കലണ്ടർ പുറത്തിറക്കി കണ്ണൂർ ഡിടിപിസി


അനുഷ്ഠാന കലയായ തെയ്യങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ കലണ്ടർ കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC)പുറത്തിറക്കി. തെയ്യം കലണ്ടർ ശനിയാഴ്ച ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പ്രകാശനം ചെയ്തു. കാവുകൾ, തെയ്യങ്ങൾ എന്നിവയുടെ വിവരം, തെയ്യം നടക്കുന്ന തീയതി, സമയം, ബന്ധപ്പെട്ട ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള കലണ്ടറാണ് പുറത്തിറക്കിയിരിക്കുന്നത്.

സംസ്ഥാനത്തുടനീളമുള്ള തെയ്യം പ്രേമികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല വിനോദ സഞ്ചാരികൾ, ഗവേഷകർ തുടങ്ങിയവർക്കും ഇത് ഉപകാരപ്രദമാകുമെന്ന് കലക്ടർ പറഞ്ഞു. കലണ്ടർ ഡിടിപിസിയുടെ വെബ്സൈറ്റിൽ(site) ലഭിക്കും. വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പുതുക്കാവുന്ന രീതിയിലാണ് കലണ്ടർ ഒരുക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കും. ജില്ലാ കളക്ടറാണ് തെയ്യം കലണ്ടർ എന്ന ആശയം മുന്നോട്ടുവെച്ചത്. അസിസ്റ്റന്റ് കളക്ടർ മിസൽ സാഗൽ ഭരതാണ് കലണ്ടർ തയ്യാറാക്കിയത്.

നിലവിൽ താലൂക്ക് അടിസ്ഥാനത്തിലാണ് വിവരങ്ങൾ നൽകിയിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ കാവുകൾ, വിവിധ തെയ്യങ്ങൾ എന്നിവയുടെ ചിത്രങ്ങൾ, വീഡിയോ, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കും. താൽപര്യമുള്ളവർക്ക് തെയ്യങ്ങൾ സംബന്ധിച്ച പുതിയ വിവരങ്ങൾ 8590855255 എന്ന വാട്സ് ആപ്പ് നമ്പർ,thayyam@dtpcknr.com എന്ന ഇ-മെയിലിൽ, dtpckannur.com എന്ന വെബ്സൈറ്റ് എന്നിവ വഴി അറിയിക്കാം. ഡിടിപിസി ഓഫീസിൽ നേരിട്ടും വിവരങ്ങൾ നൽകാം. ഫോൺ 04972 706336, 2960336.

ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാർ, ടൂറിസം വകുപ്പ് ഇൻഫർമേഷൻ ഓഫീസർമാരായ പി കെ സൂരജ്, കെ സി ശ്രീനിവാസൻ, ഡി ടി പി സി ഇൻഫർമേഷൻ അസിസ്റ്റന്റ് പി ആർ ശരത്കുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group