Join News @ Iritty Whats App Group

കണ്ണൂരിൽ ജാവ ഷോറൂമിൽ കയറി ലക്ഷങ്ങൾ വിലയുള്ള യെസ്ഡി അഡ്വഞ്ചർ സീരീസ് ബൈക്ക് മോഷ്ടിച്ചു! സിസിടിവി ദൃശ്യം പുറത്ത്


കണ്ണൂർ: കണ്ണൂർ ജാവ ഷോറൂമിൽ നിന്ന് ബൈക്ക് മോഷണം പോയി. 3 ലക്ഷത്തോളം വിലവരുന്ന യെസ്ഡി അഡ്വഞ്ചർ സീരീസ് ബൈക്കാണ് മോഷണം പോയത്. മുൻവശത്ത പൂട്ട് തകർത്താണ് പ്രതി മോഷണം നടത്തിയത്. രാവിലെ ബൈക്ക് മോഷണം പോയതറിഞ്ഞ് ജീവനക്കാർ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളെല്ലാം ലഭിച്ചു. മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് കയറി മോഷ്ടാവ് ബൈക്കുമായി രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങളടക്കം സി സി ടി വിയിൽ വ്യക്തമാണ്. ഷോറൂം ഉടമ എം കെ അബ്ദുൾ റയീസ് സി സി ടി വി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുമായി കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനടക്കം ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ചുവടെ കാണാം.

Post a Comment

أحدث أقدم
Join Our Whats App Group