Join News @ Iritty Whats App Group

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി; മാസ്‌ക് ധരിക്കണം




പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ സുദീപ് അറിയിച്ചു. ഇതനുസരിച്ച്‌, ആശുപത്രിയിലെത്തുന്നവര്‍ മാസ്‌ക് ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ അണുവിമുക്തമാക്കുകയും വേണം. ആശുപത്രിയിലെത്തുന്ന ആര്‍ക്കെങ്കിലും പുതിയ സാഹചര്യത്തില്‍ കോവിഡ് ബാധയുണ്ടെങ്കില്‍ രോഗികളേയും മറ്റുള്ളവരേയും പ്രതികൂലമായി ബാധിക്കുന്നത് തടയുന്നതിനും കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റേയും ഭാഗമായാണ് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നതെന്ന് സൂപ്രണ്ട് അറിയിച്ചു.
കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ സൗജന്യം ലഭ്യമാകുന്നില്ലെന്ന പ്രചാരണം അടിസ്ഥാനമുള്ളതല്ലെന്നും ഇതര സര്‍കാര്‍ മെഡികല്‍ കോളജുകളിലെ ചികിത്സാ സൗജന്യം ഇവിടേയും ലഭ്യമാണെന്നും ഡോ. സുദീപ് അറിയിച്ചു. ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ വരുന്ന ലാബ് ടെസ്റ്റുകള്‍ ഉള്‍പെടെയുള്ളവയ്ക്ക് കുറഞ്ഞനിരക്ക് എല്ലായിടത്തുമെന്നതുപോലെ ഇവിടേയും ഈടാക്കുന്നുണ്ട്. സര്‍കാര്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍, വാര്‍ഡുകളിലെ രോഗികള്‍ക്ക് സൗജന്യമായാണ് നല്‍കിവരുന്നത്. വിവിധ സര്‍കാര്‍ ചികിത്സാപദ്ധതികള്‍ പ്രകാരം ചികിത്സ നടത്തുന്നതിന് അതത് രോഗി അല്ലെങ്കില്‍ കൂട്ടിരിപ്പുകാരാണ് അപേക്ഷിക്കേണ്ടത്. അങ്ങനെ അപേക്ഷിക്കുന്നമുറയ്ക്ക് ആശുപത്രി ഭാഗത്തുനിന്ന് തുടര്‍നടപടി സ്വീകരിക്കുന്നുണ്ട്.

ഒന്നിലേറെ അസുഖങ്ങളുമായി ചികിത്സ തേടുന്നവര്‍ക്ക്, ചികിത്സാപദ്ധതി പ്രകാരം ബ്ലോക് ചെയ്ത അസുഖത്തിന് സര്‍ജറി അല്ലെങ്കില്‍ പ്രൊസീജര്‍ നടത്തും മുമ്ബേ, അത്തരമാള്‍ക്കുള്ള മറ്റ് അസുഖത്തിന് അടിയന്തിര സര്‍ജറി വേണ്ടിവരുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ചികിത്സാ പദ്ധതിയനുസരിച്ച്‌ ബ്ലോക് ചെയ്ത സ്‌കീം മാറ്റേണ്ടി വരുന്നതിന് ചെറിയ സമയമെടുക്കുന്നത് സ്വാഭാവികമാണ്. ഇന്‍ഷുറന്‍സ് കംപനിയെ ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായിവരുന്ന സമയമാണത്.

സര്‍കാര്‍ സ്ഥാപനമായതോടെ ആശുപത്രിയില്‍ ദിനേനയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉള്ളത്. ആശുപത്രി നവീകരണ പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ വര്‍ധിച്ചുവരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത്, അടിയന്തിര പ്രാധാന്യം നല്‍കി നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group