Join News @ Iritty Whats App Group

'ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു', തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം

'ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു', തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു. ഉപഗ്രഹ സര്‍വ്വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ സമരങ്ങളുടെ മുന്നില്‍ നിന്ന താമരശേരി രൂപത ബഫര്‍ സോണ്‍ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ ഉപഗ്രഹമാപ്പ് തയ്യാറാക്കിയവര്‍ക്ക് മാപ്പില്ല. അപാകതകള്‍ നിറ‍ഞ്ഞ സര്‍വേ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു. 

ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ സമരങ്ങളുടെ മുന്നില്‍ നിന്ന താമരശേരി രൂപത ബഫര്‍ സോണ്‍ വിഷയത്തിലും പ്രതിഷേധത്തിന് ഇറങ്ങുകയാണ്. ആദ്യ ഘട്ടമായി നാളെ ബഫര്‍സോണ്‍ ഭീഷണി നിലനില്‍ക്കുന്ന കൂരാച്ചപണ്ട്, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മലയോര മേഖലകളില്‍ കര്‍ഷക അതിജീവിന സമിതിയുടെ നേതൃത്വത്തില്‍ സമരം നടക്കും. ഓഗസ്റ്റില്‍ തന്നെ ഉപഗ്രഹ സര്‍വേ പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതില്‍ വനം വകുപ്പ് ഉന്നതരുടെ ഗൂഡാലോചനയുണ്ടെന്നാണ് സഭയുടെ ആരോപണം. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിക്ക് മുന്നില്‍ ബഫര്‍ സോണ്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരമാവധി എത്തിക്കാനും രൂപത തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഹെല്‍പ് ഡസ്കുകള്‍ രൂപീകരിച്ച് പരാതികള്‍ സ്വീകരിക്കും

Post a Comment

أحدث أقدم
Join Our Whats App Group