Join News @ Iritty Whats App Group

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍, മൂന്നിന് തിരിച്ചെത്തിയശേഷം തുടര്‍നടപടി


തിരുവനന്തപുരം: ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി മൂന്നിന് ഗവർണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ തുടർനടപടി സ്വീകരിക്കും. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബിൽ തിരിച്ചയക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാനോ ആകും ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കം. കഴിഞ്ഞ സമ്മേളനം പാസാക്കിയ വിസി നിയമന സെർച്ച് കമ്മിറ്റിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലിൽ ഇതുവരെ രാജ്ഭവൻ തീരുമാനമെടുത്തിട്ടില്ല. സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ നിയമഭേദഗതി ബിൽ 2021 ഒക്ടോബർ മുതൽ രാജ്ഭവനിൽ കെട്ടിക്കിടക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group