Join News @ Iritty Whats App Group

കണ്ണൂരിൽ വിനോദസഞ്ചാരി ഒഴുക്കിൽപെട്ടു

കണ്ണൂർ :പയ്യാമ്പലം ബീച്ചിന് സമീപം കർണാടക സ്വദേശിയായ വിനോദസഞ്ചാരി കടലിൽ ഒഴുക്കിൽപെട്ടു. കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൈസൂരു സ്വദേശി പവൻ (30) ആണ് അപകടത്തിൽപെട്ടത്. പയ്യാമ്പലം ബീച്ച് റോഡിൽ പള്ളിയാമൂല പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സഭവം.

സമീപത്തെ റിസോർട്ടിൽ താമസിക്കുകയായിരുന്ന പവൻ നാല് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group