Join News @ Iritty Whats App Group

ലോകകപ്പ് ആഘോഷത്തിനിടെ സംഘര്‍ഷം; കണ്ണൂരില്‍ പരുക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരം


കണ്ണൂര്‍ : ലോക കപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു.

ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതില്‍ അനുരാഗിന്റെ നില അതീവ ഗുരുതരമാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

Post a Comment

Previous Post Next Post
Join Our Whats App Group