Join News @ Iritty Whats App Group

എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേഭഗതികളെ ഔദ്യോഗിക ഭേഭഗതിയായി അംഗീകരിച്ച് കേന്ദ്രസർക്കാർ



എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേഭഗതികളെ ഔദ്യോഗിക ഭേഭഗതിയായ് അംഗീകരിച്ച് കേന്ദ്രസർക്കാർ. പ്രതിപക്ഷഅംഗം കൊണ്ട് വന്ന ഭേദഗതി നിർദ്ദേശങ്ങൾ നരേന്ദ്രമോദി സർക്കാർ അംഗീകരിക്കുന്നത് ഇത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ആൻറി മാരിടൈം പൈറസി ബില്ലിൽ പ്രേമചന്ദ്രൻ കൊണ്ട് വന്ന ഭേഭഗതികളാണ് കേന്ദ്രം ഔദ്യോഗിക ഭേഭഗതികളാക്കിയത്. 

എൻ.കെ. പ്രേമചന്ദ്രൻ എം.പി അവതരിപ്പിച്ചത് 6 ഭേദഗതികളാണ്. ഇതിൽ 2 എണ്ണം ഗവൺമെൻറ് അംഗീകരിച്ച് ഔദ്യോഗിക ഭേദഗതിയായ് പാസാക്കി. 2014 മുതൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുമാണ് എൻ.കെ. പ്രേമചന്ദ്രൻ. അദ്ദേഹം രാജ്യസഭാ അംഗവുമായിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group