കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കണ്ണൂർ ജി മാളിന് സമീപം അപകടത്തിൽപ്പെട്ട ബൈക്കാണ് കത്തിനശിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. അപകടത്തിൽ ബെെക്ക് യാത്രികൻ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്നുണ്ടായ വീഴ്ചയിൽ തീപിടിച്ചതാകാമെന്നാണ് നിഗമനം. ബൈക്ക് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയാണ് തീയണച്ചത്.
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; അപകടം കണ്ണൂർ ജി മാളിന് സമീപം
News@Iritty
0
إرسال تعليق