Join News @ Iritty Whats App Group

ദുബായിൽ മലയാളി പെൺകുട്ടി കളിക്കുന്നതിനിടെ ഒമ്പതാം നിലയിൽനിന്ന് വീണുമരിച്ചു

ദുബായ്: കളിക്കുന്നതിനിടെ ഒമ്പതാം നിലയിൽനിന്ന് താഴെ വീണു മലയാളി പെൺകുട്ടി മരിച്ചു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദ്- അസ്മ ദമ്പതികളുടെ മകളായ യാറ മറിയം (നാല്) ആണ് മരിച്ചത്. ഖിസൈസിലെ അല്‍വാസല്‍ കെട്ടിടത്തിന്റെ ഒൻപതാം നിലയില്‍ നിന്ന് സഹോദരിയുമായി കളിക്കുന്നതിനിടെയാണ് കുട്ടി വീണത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. തൽക്ഷണം മരണം സംഭവിച്ചു. പാതി തുറന്നിട്ട ജനൽ വാതിലിലൂടെയാണ് കുട്ടി താഴേക്ക് വീണത്.

കുട്ടിയുടെ മൃതദേഹം ഖിസൈസിലെ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം കുട്ടിയുടെ മൃതദേഹം ദുബായിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹികപ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group