ഇരിട്ടി: ഇരിട്ടിയിൽ അപൂർവ്വയിനം ദേശാടന പക്ഷി വിരുന്നെത്തി. ഇരിട്ടി കോളിക്കടവിലെ മനോഹരന്റെ വീടിനു സമീപത്താണ് അപൂർവ്വയിനം ദേശാടന പക്ഷിയെ കണ്ടത്. അമേരിക്കയിൽ നിന്നും ദേശാടനത്തിനെത്തുന്ന ഡാർട്ടർ ബേർഡ് എന്ന ഇനത്തിൽ പെടുന്ന പക്ഷിയാണെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. അപൂർവ്വയിനം പക്ഷിയെ കാണാൻ പരിസരവാസികളും മനോഹരന്റെ വീട്ടു മുറ്റത്തെത്തിയിരുന്നു
Post a Comment