Join News @ Iritty Whats App Group

പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചു യുവതി കടന്നുകളഞ്ഞു

ചെന്നൈ: രണ്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബാഗിനുള്ളിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. ചെന്നൈയിലാണ് സംഭവം. മാധവാരത്തുനിന്ന് കോയമ്പേട് ബസ് സ്റ്റാൻഡിലേക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ബാഗിനുള്ളിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചത്.

യുവതി ഇറങ്ങിയതിന് പിന്നാലെ ഓട്ടോറിക്ഷയിലെ സീറ്റിൽ ഉണ്ടായിരുന്ന ബാഗിൽനിന്ന് കുഞ്ഞിന്‍റെ കരച്ചിൽ കേട്ടതോടെയാണ് ഓട്ടോഡ്രൈവർ ഇക്കാര്യം അറിഞ്ഞത്. തുടർന്ന് ബാഗ് തുറന്നപ്പോൾ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി. ഉടൻ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. യുവതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ യുവതി വളരെ പെട്ടെന്ന് പണം നൽകി ആൾക്കൂട്ടത്തിലേക്ക് മറയുകയായിരുന്നു. ഈ സമയം സീറ്റിൽ ഇരിക്കുന്ന ബാഗ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഓട്ടോറിക്ഷ കോയമ്പേട് സ്റ്റാൻഡിൽനിന്ന് തിരികെ വരുമ്പോഴാണ് കുഞ്ഞിന്‍റെ കരച്ചിൽ കേട്ടത്.

ബാഗിൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ വിവരം ഓട്ടോ ഡ്രൈവർ മാധവാരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും ശിശുക്ഷേമസമിതി പ്രവർത്തകരും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group