Join News @ Iritty Whats App Group

ആറളം ഫാമിലെ കടുവ ഭീഷണി;ആളപായം ഇല്ലാതാക്കുക പ്രധാന ലക്‌ഷ്യം : ഡി എഫ് ഒ

ഇരിട്ടി: ജനവാസമേഖലയിൽ രണ്ട് ആഴ്ചയോളമായി തങ്ങുന്ന കടുവ വനത്തിൽ നിന്നും വഴിതെറ്റിയെത്തിയതാണ്. ആറളം ഫാമിലേക്ക് കടന്നിട്ട്‌ മൂന്ന് ദിവസമായെങ്കിലും ജനങ്ങളുടെയും ജെ സി ബി ഉൾപ്പെടെയുള്ള വാഹനങ്ങളുടെയും മറ്റും ശബ്ദവും ബഹളവും അസ്വസ്ഥതയുണ്ടാക്കുന്ന മേഖലയിൽ നിന്നും അത് വനത്തിലേക്ക് തന്നെ തിരിച്ചു പോകും എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും കണ്ണൂർ ഡി എഫ് ഒ പി. കാർത്തിക്ക് പറഞ്ഞു. ജനവാസ മേഖലയിൽ ഇത്രനാളായി തങ്ങിയിട്ടും മറ്റു നാശനഷ്ടങ്ങളൊന്നും കടുവ ഉണ്ടാക്കിയിട്ടില്ല. ഇത്തരം അവസ്ഥയിൽ സ്വാഭാവികമായും വനത്തിലേക്ക് കടുവക്ക് കടന്നു പോകുവാനുള്ള സാഹചര്യം ഒരുക്കുവാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ആളപായം ഇല്ലാതാക്കുകയാണ് പ്രഥമ ലക്‌ഷ്യം. ഫാമിലെ തൊഴിലാളികൾക്കുണ്ടായിരിക്കുന്ന ആശങ്ക അകറ്റാനുള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായി ഫാമിലെ കാർഷിക മേഖലയിലും പുനരധിവാസ മേഖലയിലും വനം വകുപ്പിന്റെ സാനിധ്യവും പെട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group