Join News @ Iritty Whats App Group

കൊച്ചിയില്‍ വന്‍ എം.ഡി.എം.എ വേട്ട; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍


കൊച്ചി: കൊച്ചിയില്‍ വന്‍ എം.ഡി.എം.എ വേട്ട. നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ്‌ പിടികൂടി. ഇടുക്കി സ്വദേശികളായ ആനച്ചാല്‍ വെല്ലിയംകുന്നേല്‍ അഭിരാം (20), വെള്ളയം തന്റടിയില്‍ വീട്ടില്‍ അബിന്‍ (18), അടിമാലി പാറയില്‍ വീട്ടില്‍ അനു ലക്ഷ്‌മി (18) എന്നിവരെയാണ്‌ എറണാകുളം ടൗണ്‍ നോര്‍ത്ത്‌ പോലീസ്‌ പിടികൂടിയത്‌. പ്രതികളില്‍ നിന്നും 122 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സിറ്റി പോലീസ്‌ കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു ചക്കിലത്തിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത്‌ പോലീസും സിറ്റി ഡാന്‍സാഫും സംയുക്‌തമായി കലൂര്‍ ആസാദ്‌ റോഡ്‌ ലിബര്‍ട്ടി ലൈനിന്‌ സമീപത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ മയക്കുമരുന്നുമായി പ്രതികള്‍ പിടിയിലായത്‌.

Post a Comment

أحدث أقدم
Join Our Whats App Group