Join News @ Iritty Whats App Group

ജനുവരിയിൽ 15 ദിവസം ബാങ്കുകൾ തുറക്കില്ല; അവധി ദിനങ്ങൾ അറിയാം



ദില്ലി: ബാങ്കിടപാടുകൾ നടത്താത്തവർ ഇന്ന് വളരെ ചുരുക്കമാണ്. മാസത്തിൽ ഒരു തവണയെങ്കിലും ബാങ്കിലെത്തേണ്ട ആവശ്യങ്ങൾ ഓരോ വ്യക്തിക്കുമുണ്ടാകും. പുതുവർഷത്തിൽ ബാങ്കുകളിലെത്തി ഇടപാടുകൾ നടത്താൻ പദ്ധതിയുണ്ടെങ്കിൽ ശ്രദ്ധിക്കുക, ജനുവരിയിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ 15 ദിവസം അവധിയായിരിക്കും. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടുന്നുണ്ട്.  

അവധി ദിവസങ്ങൾ അറിഞ്ഞിരുന്നാൽ മുൻകൂറായി ഇടപാടുകൾ നടത്തുന്നതായിരിക്കും ഉചിതം. ബാങ്ക് അവധി ദിവസങ്ങളിൽ ചിലത് സംസ്ഥാനത്ത് മാത്രമുള്ളതായിരിക്കും. ദേശീയ അവധി ദിവസങ്ങളിൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

2023 ജനുവരിയിലെ ബാങ്ക് അവധികൾ 

1 ജനുവരി : ഞായറാഴ്ച - പുതുവത്സര ദിനമായതിനാൽ ജനുവരി 1 ന് ബാങ്കുകൾ അടഞ്ഞുകിടക്കും.

2 ജനുവരി : പുതുവത്സരാഘോഷം കാരണം ഐസ്വാളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

3 ജനുവരി : ഇമൊയ്നു ഇറാപ്ത ആഘോഷത്തിന്റെ ഭാഗമായി ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

4 ജനുവരി : ഗാൻ-ങായ് കാരണം ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

8 ജനുവരി : ഞായർ

12 ജനുവരി : സ്വാമി വിവേകാനന്ദന്റെ ജന്മദിനമായതിനാൽ കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

14 ജനുവരി : രണ്ടാം ശനിയാഴ്ച

15 ജനുവരി : ഞായർ

16 ജനുവരി : തിരുവള്ളുവർ ദിനത്തോടനുബന്ധിച്ച് ചെന്നൈയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

17 ജനുവരി : ഉഴവർ തിരുനാൾ പ്രമാണിച്ച് ചെന്നൈയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

22 ജനുവരി : ഞായർ

23 ജനുവരി : നേതാജിയുടെ ജന്മദിനമായതിനാൽ കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

26 ജനുവരി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും

28 ജനുവരി : നാലാം ശനിയാഴ്ച

29 ജനുവരി : ഞായർ

Post a Comment

أحدث أقدم
Join Our Whats App Group