Join News @ Iritty Whats App Group

കാമുകന്റെ ഭീഷണി;കോടീശ്വരന്റെ മകളായ 12-കാരി സ്വന്തംവീട്ടില്‍നിന്ന് മോഷ്ടിച്ചത് ലക്ഷങ്ങള്‍, ആഭരണങ്ങളും, രത്‌നങ്ങളും


മുംബൈ: കോടീശ്വരനായ ബിസിനസുകാരന്റെ വീട്ടില്‍ മോഷണം തുടര്‍ക്കഥയായപ്പോള്‍ പോലീസ് അന്വേഷണത്തില്‍ പിടികൂടിയത് അദ്ദേഹത്തിന്റെ 12-കാരിയായ മകളെ. നാഗ്പാഡയിലാണ് സംഭവം. വീട്ടില്‍നിന്ന് ആദ്യം മൂന്നുലക്ഷം രൂപയാണ് മോഷണം പോയത്. പിന്നീട് ഷെല്‍ഫില്‍ വെച്ചിരുന്ന രണ്ട് ലക്ഷം രൂപയും. അതിനുപിന്നാലെ ലക്ഷങ്ങള്‍ വില മതിക്കുന്ന രത്‌നമോതിരവും രത്‌നം കൊണ്ടുള്ള വളകളും സ്വര്‍ണമാലകളും സ്വര്‍ണ ലോക്കറ്റുമെല്ലാം കാണാതായതോടെ എല്ലാവരും അമ്പരന്നു.

പുറത്തുനിന്ന് അധികമാരും വരാത്ത വീടാണ് ഇതെന്ന് പോലീസ് പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളിലും പുറത്തുള്ള ആരും വന്നതായി കണ്ടിരുന്നില്ല. വീട്ടിലുള്ള ആരോ ആണ് എടുത്തതെന്ന് സംശയം തോന്നിയെങ്കിലും ഒരു സൂചനയും കിട്ടിയില്ല. അങ്ങനെയാണ്, വീട്ടുകാര്‍ പോലീസിനെ സമീപിക്കുന്നത്. പോലീസുകാര്‍ വീട് അരിച്ചുപെറുക്കി. വീട്ടിലുള്ളവരെ മുഴുവന്‍ ചോദ്യം ചെയ്തു. അക്കൂട്ടത്തില്‍ ബിസിനസുകാരന്റെ മകളുമുണ്ടായിരുന്നു. കുട്ടിയടക്കം ആരില്‍നിന്നും പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. തുടര്‍ന്ന് അടവുമാറ്റിയപോലീസ് സ്‌നേഹഭാവത്തില്‍ സൗമ്യമായി ഓരോരുത്തരെയും ചോദ്യം ചെയ്തുതുടങ്ങി. അപ്പോഴാണ് 12 -കാരി ഞെട്ടിക്കുന്ന രഹസ്യം തുറന്നു പറഞ്ഞത്. പണവും ആഭരണങ്ങളും എടുത്തത് താനാണ്. അതു മുഴുവന്‍ തന്റെ നഗ്‌നചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയ കാമുകന് നല്‍കുകയായിരുന്നു. വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും പണവും എടുത്തു കൊടുത്തില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

സ്‌കൂളിനു പുറത്തുവെച്ചാണ് കാമുകനെ പരിചയപ്പെട്ടതെന്ന് അവള്‍ പോലീസിനോട് പറഞ്ഞു. പേര് അമന്‍ എന്നുമാത്രമാണ് അറിയാമായിരുന്നത്. ആ ബന്ധം പിന്നീട് പ്രണയമായി മാറി. ഒരു ദിവസം അയാള്‍ക്കൊപ്പം നാഗ്പാഡയിലെ ഒരു ഫ്‌ലാറ്റില്‍ പോയി. അവിടെവെച്ചാണ് അമന്‍ നഗ്‌ന ഫോട്ടോകളും വീഡിയോകളും എടുത്തത്. സംഭവത്തില്‍ഇയാള്‍ക്കെതിരേ കേസ് എടുത്തതായി നാഗ്പാഡ പോലീസ് അറിയിച്ചു. അമന് വേണ്ടി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group