Join News @ Iritty Whats App Group

ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം കലക്കി നല്‍കിയെന്ന് പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് KSRTC ഡ്രൈവർ


തിരുവനന്തപുരം: ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം കലക്കി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് കെഎസ്ആർ‌ടിസി ഡ്രൈവർ. പാറശാല സ്വദേശിയായ സുധീർ ആണ് പാറശാല പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ആറുമാസം മുമ്പ് പരാതി നൽകിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയാറായിട്ടില്ലെന്ന് സുധീർ പറയുന്നു. ശിവകാശി സ്വദേശിനിയായ ഭാര്യ, ആൺസുഹൃത്തിനൊപ്പം ചേർന്ന് ഹോർലിക്‌സിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി.

തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഒരിക്കൽ വീട്ടിൽ നിന്ന് ഹോർലിളിക്സ് കഴിച്ചശേഷം തലവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതായി സുധീർ പറയുന്നു. തുടർന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായും പരാതിക്കാരൻ പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്നു ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞെന്നും സുധീർ പറയുന്നു. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ നിന്നും സിറിഞ്ചും അലുമിനിയം ഫോസ്‌ഫെയ്ഡും കണ്ടെത്തിയത്. വിഷം തമിഴ്നാട്ടിൽ നിന്ന് കൊറിയറായി അയച്ചതാണെന്നാണ് സുധീർ പറയുന്നത്. അതിന് തന്റെ പക്കൽ തെളിവുണ്ടെന്നും സുധീർ പറയുന്നു.

അലൂമിനിയം ഫോസ്ഫെയ്ഡ് ഉള്ളിൽ ചെന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ വ്യക്തമാണെന്ന് സുധീർ കൂട്ടിച്ചേർത്തു. തന്റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും സുധീർ ആരോപിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group