Join News @ Iritty Whats App Group

അയൽപക്കത്തേക്കും ഇരിക്കട്ടെ; വാച്ച് യുവർ നെയ്ബർ പദ്ധതിയുമായി കേരളാ പോലീസ്

ഇനി നിങ്ങളുടെ രണ്ട് കണ്ണുകളും 

തിരുവനന്തപുരം: അയൽക്കാരിൽ അസ്വാഭാവികമായി എന്ത് കണ്ടാലും പോലീസിനെ അറിയിക്കണമെന്ന് പൊലീസ്. ഇതിന‍്റെ ഭാഗമായി 'വാച്ച് യുവർ നെയ്ബർ' പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. റസിഡ‍ൻസ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പൊലീസിന്റെ പുതിയ പദ്ധതി.
കൊച്ചിയിൽ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചത്. ജനമൈത്രി പോലീസിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നവർ ഒരെണ്ണം റോഡിലെ കാഴ്ചകൾ പതിയും വിധം സ്ഥാപിക്കാൻ ശ്രദ്ധിക്കണമെന്നും ഇത് ഗുണം ചെയ്യുമെന്നും ഡിജിപി അറിയിച്ചു. കൂടാതെ, . മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സെല്ലിന്റെ ബോധവത്കരണ പരിപാടികൾ റെസിഡൻസ് അസോസിയേഷനുകൾ വഴി വ്യാപിപ്പിക്കും.

പോലീസ് സേവനങ്ങൾക്കായി 112 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെട്ടാൽ ഏഴ് മിനിറ്റിനകം പ്രതികരണം ലഭിക്കും. ഈ സമയം കുറയ്‌ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group