Join News @ Iritty Whats App Group

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ഇനിയില്ല, ശ്യാം ശരണ്‍ നേഗി അന്തരിച്ചു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം ശരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ സ്വദേശിയായ നേഗി ഇത്തവണത്തെ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നവംബര്‍ രണ്ടിന് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തിയിരുന്നു.

നേഗിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ നടത്തുമെന്ന് കിന്നൗര്‍ ജില്ലാ കലക്ടര്‍ ആബിദ് ഹുസൈന്‍ പറഞ്ഞു. 1917 ജൂലൈ ഒന്നിനാണ് നേഗി ജനിച്ച കല്‍പയിലെ സ്‌കൂള്‍ അധ്യാപകനായിരുന്നു.
രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 25ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു.
ഏറ്റവും ഒടുവില്‍, നവംബര്‍ 2ന് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായി നേഗി പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തി.

ആദ്യ തിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും. ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമാകുമെന്നതിനാല്‍ അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തിയിരുന്നു. ഹിന്ദി ചിത്രമായ സനം റേയിലും ശ്യാം ശരണ്‍ നേഗി ഒരു പ്രധാന വേഷം ചെയ്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group