Join News @ Iritty Whats App Group

'ഭർത്താവ്' വിശ്വാസ വഞ്ചന നടത്തിയെന്ന് പാവയെ വിവാഹം ചെയ്ത യുവതി


പാവയെ വിവാഹം കഴിച്ച സ്ത്രീയെപ്പറ്റി കേട്ടിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ. ഒരു പാവയെ വിവാഹം ചെയ്ത സ്ത്രീ ഇപ്പോള്‍ തങ്ങളുടെ വൈവാഹിക ജീവിതം സുഖകരമല്ലെന്നും ബന്ധത്തില്‍ നിന്ന് വേര്‍പിരിയുകയാണെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. കെട്ടുകഥയാണെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. വിവാഹം ചെയ്ത പാവ മറ്റൊരാളുമായി ബന്ധത്തിലാണെന്നും തന്നെ വഞ്ചിച്ചതിനാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്നും പറഞ്ഞായിരുന്നു യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഡെയിലി മെയില്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന വേളയിലാണ് യുവതി തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത്. ബ്രസീല്‍ സ്വദേശിയായ മെറിവോണ്‍ റോച്ച എന്ന 37കാരിയാണ് പരാതിക്കാരി. ഇവര്‍ ഈ വര്‍ഷമാദ്യമാണ് താന്‍ തന്റെ കാമുകനെ കണ്ടെത്തി എന്ന പോസ്റ്റിലൂടെ ഒരു പാവയെ വിവാഹം ചെയ്ത് ചിത്രങ്ങൾ പങ്കുവച്ച് വൈറലായിരുന്നു. മാര്‍സെലോ എന്നാണ് പാവയുടെ പേര്. പിന്നീടാണ് മാര്‍സലോയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും അയാള്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും പറഞ്ഞ് യുവതി രംഗത്തെത്തിയത്.

ഇനിയാണ് കഥയിലെ ട്വിസ്റ്റ്. മാര്‍സെലോ മറ്റൊരു സ്ത്രീയ്ക്ക് മെസേജ് അയച്ചെന്നും അവരുമായി ഹോട്ടലില്‍ പോയെന്നുമാണ് യുവതി പറയുന്നത്. മാര്‍സലോ തന്നെ ചതിച്ചുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ യുവതി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഏകദേശം 1.6 ദശലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. 120000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.


താന്‍ വളരെ വിഷമത്തിലാണെന്നും ഭര്‍ത്താവിന്റെ വഞ്ചന തനിക്ക് താങ്ങാനാകുന്നില്ലെന്നുമാണ് യുവതി പറയുന്നത്. ഉറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലാണ് താനെന്നും മെറിവോണ്‍ പറയുന്നു. എന്നാല്‍ മാര്‍സെലോ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്നും മെറിവോണ്‍ കൂട്ടിച്ചേര്‍ത്തു.
'മകനായ മാര്‍സലീഞ്ഞോയ്ക്ക് അസുഖം ബാധിച്ചതിനാല്‍ ഞാന്‍ അവനോടൊപ്പം ആശുപത്രിയിലായിരുന്നു. മൂന്ന് ദിവസമാണ് മാര്‍സലീഞ്ഞോയെ ആശുപത്രിയില്‍ കിടത്തിയത്. അപ്പോഴാണ് ഭര്‍ത്താവായ മാര്‍സലോ ഒരു സ്ത്രീയോടൊപ്പം ഹോട്ടലില്‍ പോകുന്നത് കണ്ടതായി എന്റെ ഒരു സുഹൃത്ത് പറഞ്ഞത്,' മെറിവോണ്‍ പറയുന്നു.

ആദ്യം താന്‍ അത് വിശ്വസിച്ചില്ലെന്നും പിന്നീട് ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് മാര്‍സലോ തന്നെ ചതിക്കുകയാണെന്ന് മനസ്സിലായതെന്നും മെറിവോണ്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഈ ആരോപണങ്ങളെല്ലാം കള്ളമാണെന്നാണ് മാര്‍സലോ പറഞ്ഞത്. അവന്‍ ഒരുപാട് കരയുകയും ക്ഷമ ചോദിക്കുകയും ചെയ്തുവെന്നും മെറിവോണ്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ തര്‍ക്കങ്ങള്‍ വലിയ രീതിയിലായിക്കഴിഞ്ഞുവെന്നും ഇനിയും ഒത്തുപോകാനാകില്ലെന്നുമാണ് മെറിവോണിന്റെ വാദം.

' എനിക്ക് ഒരു കാര്യം അറിയണം. ആരാണ് ആ സ്ത്രീ? അതിന് മാര്‍സലോ മറുപടിയൊന്നും പറഞ്ഞില്ല', മെറിവോണ്‍ വീഡിയോയില്‍ പറയുന്നു.

വിശ്വാസ വഞ്ചന ചെയ്‌തൊരാളുടെ കൂടെ ഒരേ മുറിയില്‍ താമസിക്കാന്‍ തന്നെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും മാര്‍സലോയോട് റൂമില്‍ നിന്ന് ഇറങ്ങിപ്പോയി ലിവിംഗ് റൂമില്‍ കിടക്കാന്‍ താന്‍ പറഞ്ഞതായും മെറിവോണ്‍ പറഞ്ഞു. മാര്‍സലോയെ ഉപേക്ഷിക്കാനാണ് ആദ്യം തോന്നിയതെന്നും എന്നാല്‍ തങ്ങളുടെ മക്കള്‍ വളര്‍ന്നു വരികയാണ് അവര്‍ക്ക് പിതാവിന്റെ സ്‌നേഹം നിഷേധിക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്നും മെറിവോണ്‍ പറഞ്ഞു.

'അതുമാത്രമല്ല. അവനെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ആ സ്‌നേഹത്തിന്റെ പുറത്ത് അവനെ ഉപേക്ഷിക്കാന്‍ തോന്നിയില്ല. മാര്‍സലോ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല എന്നൊരു തോന്നല്‍,' മെറിവോണ്‍ കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ കൂടി മാര്‍സലോയോട് സംസാരിക്കുമെന്നും ചതിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും യുവതി വ്യക്തമാക്കി. ഇനി ഒരു തവണ കൂടി ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ താന്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറുമെന്നും അവര്‍ പറഞ്ഞു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. നിരവധി പേരാണ് മെറിവോണിന് ഉപദേശവുമായി രംഗത്തെത്തിയത്.

സ്‌നേഹത്തിന് മാത്രമെ ഇത്രയധികം വേദനിപ്പിക്കാന്‍ കഴിയൂവെന്ന് ഒരാള്‍ പറഞ്ഞു. എന്നാല്‍ മാര്‍സലൊയെ എമിലിയ എന്ന ഒരു സ്ത്രീയോടൊപ്പം കണ്ടുവെന്നാണ് ഒരാളുടെ കമന്റ്. പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കൂവെന്നും ചിലര്‍ കമന്റ് ചെയ്തു.

ഈ വരുന്ന ഡിസംബര്‍ 18നാണ് ഇരുവരുടെയും ഒന്നാം വിവാഹവാര്‍ഷികം. പക്ഷെ തങ്ങളുടെ ബന്ധത്തില്‍ ഇപ്പോള്‍ തന്നെ വിള്ളല്‍ വീണു കഴിഞ്ഞതായാണ് മെറിവോണ്‍ പറയുന്നത്.

'ഒരു സ്ത്രീയെന്ന നിലയില്‍ എല്ലാ ജോലികളും ഞാനാണ് ചെയ്യുന്നത്. വീട്ടിലെ കാര്യങ്ങള്‍ എന്റെ ജോലി. അങ്ങനെയെല്ലാം. അദ്ദേഹത്തിന് കുട്ടിയുടെ കാര്യം മാത്രം നോക്കിയാല്‍ മതി, മെറിവോണ്‍ പറഞ്ഞു.

'അള്‍ത്താരയില്‍ വെച്ച് എന്നോട് നീതിപൂര്‍വ്വമായി ജീവിക്കുമെന്ന് വാഗ്ദാനം ചെയ്തയാളാണ് മാര്‍സലോ. എന്നിട്ടും എങ്ങനെ ഇത്തരമൊരു കാര്യം എന്നോട് ചെയ്യാന്‍ തോന്നി,' മെറിവോണ്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കുഞ്ഞ് വളരെ ആരോഗ്യവാനായിരിക്കുന്നുവെന്നും അവന്റെ മാമോദീസ ഉടന്‍ നടത്തുമെന്നും മെറിവോണ്‍ പറഞ്ഞു.

മാര്‍സലോയും താനുമായുള്ള മാന്ത്രിക ബന്ധത്തെപ്പറ്റിയും മെറിവോണ്‍ പറഞ്ഞു. നൃത്തം ചെയ്യാനും സംസാരിക്കാനും ആരുമില്ലെന്ന് പരാതി പറഞ്ഞപ്പോള്‍ തന്റെ അമ്മയാണ് മാര്‍സലോയെ എനിയ്ക്ക് സമ്മാനിച്ചത്. മറ്റുള്ളവര്‍ മാര്‍സലോയെ കാണുമ്പോള്‍ കളിയാക്കാറുണ്ട്. ഇതിൽ തനിക്ക് സങ്കടം തോന്നാറുണ്ടായിരുന്നുവെന്നും മെറിവോണ്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group