Join News @ Iritty Whats App Group

'ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ'; സൂചനയുമായി ധനമന്ത്രി നിർമല സീതാരാമൻ

തിരുവനന്തപുരം: ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സൂചന നൽകി. 14-ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് വിതരണത്തെ കുറിച്ച് സംസാരിക്കവെയാണ് അവർ ഇക്കാര്യം സൂചിപ്പിച്ചത്.
2014-15ലെ 14-ാം ധനകാര്യ കമ്മിഷന്റെ എല്ലാ നികുതികളുടെയും 42 ശതമാനം - അതുവരെയുള്ള 32 ശതമാനത്തിൽ നിന്ന് വർധിപ്പിക്കണമെന്ന ശുപാർശ ഒരു മടിയും കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് നടത്തിയ പ്രഭാഷണത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

"ആ ധനകാര്യ കമ്മീഷൻ പറഞ്ഞു, ഇപ്പോൾ അത് 42 ശതമാനമായി ഉയർത്തുന്നു... അതായത് കേന്ദ്രത്തിന്റെ കൈയിൽ കുറച്ച് തുകയുണ്ടാകും. പ്രധാനമന്ത്രി മോദി അതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ നിതി ആയോഗിനെ പൂർണ്ണമായും അംഗീകരിച്ചു, അതുകൊണ്ടാണ് ഇന്ന് സംസ്ഥാനങ്ങൾക്ക് തുകയുടെ 42 ശതമാനം ലഭിക്കുന്നു. ജമ്മു കശ്മീർ സംസ്ഥാനമല്ലാത്തതിനാലാണ് അത്രയും ലഭിക്കാത്തതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് പി പരമേശ്വരന്റെ സ്മരണയ്ക്കായി ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച "സഹകരണ ഫെഡറലിസം: ആത്മനിർഭർ ഭാരതിലേക്കുള്ള പാത" എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.

2019 ഓഗസ്റ്റിൽ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കുകയും സംസ്ഥാനത്തെ കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group