Join News @ Iritty Whats App Group

കണ്ണൂരില്‍ ഭര്‍ത്തൃമതിയേയും രണ്ടുമക്കളളേയും കാണാനില്ലെന്ന് പരാതി

കണ്ണൂര്‍: കണ്ണൂരില്‍ ഭര്‍ത്തൃമതിയേയും രണ്ടു മക്കളേയും കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. ചൊവ്വ സാധു കമ്ബനിക്കടുത്തുള്ള 35കാരിയേയും 12,7 വയസ്സുള്ള മക്കളേയും കാണാനില്ലെന്നാണ് പിതാവ് ടൌണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.കഴിഞ്ഞ 8 മാസമായി ഭര്‍ത്താവുമായി പിണങ്ങിമകള്‍ മക്കളേയും കൂട്ടി വന്ന് തങ്ങളോടൊപ്പമാണ് താമസമെന്നും കണ്ണൂര്‍ വനിതാ സെല്ലില്‍ പരാതി നല്‍കാനെന്ന് പറഞ്ഞാണ് ഇന്നലെ കാലത്ത് വീട്ടില്‍ നിന്നും പോയതെന്നും പരാതിയില്‍ പറയുന്നു.

വൈകുന്നേരം 4 മണിയോടെ തന്‍്റെ ഫോണിലേക്ക് കൊച്ചുമകന്‍ വിളിച്ച്‌ "അഛാഛന്‍ പേടിക്കേണ്ട ഞങ്ങളൊരു സ്ഥലത്ത് പോവുകയാണെന്ന് " പറഞ്ഞു. മകളും മക്കളും അഴീക്കോട്ടുള്ള മെക്കാനിക്കായ പ്രജീഷിനോടൊപ്പം പോയതാണെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group