Join News @ Iritty Whats App Group

നവംബർ 7ന് തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം


വാനനിരീക്ഷകരെ വിസ്മയിപ്പിച്ച് വീണ്ടും ആകാശത്ത് അപൂർവ പ്രതിഭാസം സംഭവിക്കുന്നു. നവംബർ 7ന് തിങ്കളാഴ്ച രാത്രി ചന്ദ്രൻ ചുവന്ന് തുടുക്കും. സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂർണ ചന്ദ്രഗ്രഹണമാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്. 

പൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ ഭൂമിയുടെ നിഴൽ പതിക്കുന്ന ഭാഗത്ത് ചന്ദ്രൻ വരികയും ഇത് ചന്ദ്രന് ചുവന്ന നിറം നൽകുകയും ചെയ്യുന്നു.

ചുവന്ന വെളിച്ചത്തിനാണ് വേവ് ലെംഗ്ത് കൂടുതൽ. ചന്ദ്രന് ലഭിക്കുന്ന വെളിച്ചം സൂര്യനിലൂടെ ഭൂമിയിൽ നിന്ന് കടന്ന് വരുന്നതാണ്. ഭൂമിയിൽ എത്രമാത്രം പൊടിപടലങ്ങളും, മേഘാവൃതവുമാണ് അത്രമാത്രം ചുവപ്പ് നിറവും ചന്ദ്രന് കൂടും.

ഇനി ഇത്തരത്തിലുള്ള അടുത്ത പൂർണ ചന്ദ്രഗ്രഹണം കാണണമെങ്കിൽ 2025 മാർച്ച് 14 വരെ കാത്തിരിക്കണം. 2023 ഒക്ടോബറിൽ ഭാഗിക ചന്ദ്രഗ്രഹണമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group