60 വയസ്സ് പൂർത്തിയായ പ്രവാസികൾ പ്രവാസി ക്ഷേമ പെൻഷന് ഉടൻ അപേക്ഷിക്കണമെന്ന് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി. ജില്ലയിലെ പ്രവാസികളുടെ പരാതി പരിഹാരത്തിനായി ചേർന്ന കമ്മിറ്റി യോഗം പത്ത് അപേക്ഷകൾ പരിഗണിച്ചു. ഇതിൽ മൂന്നെണ്ണം തീർപ്പാക്കി ബാക്കിയുള്ളവ പുനഃപരിശോധനക്ക് നിർദേശിച്ചു.
പ്രവാസി പെൻഷൻ, പെൻഷൻ തുക കുടിശിക ലഭിക്കാത്തത്, സാന്ത്വന ചികിത്സാ സഹായം, വിദേശത്ത് ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തത്, വിസ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. പ്രവാസി ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ടാതാണ് കൂടുതൽ പരാതികളും. പ്രവാസി ക്ഷേമ ബോർഡിൽ അംഗമാകാൻ
www.pravasikerala.org
എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. പ്രവാസികളുടെ പരാതികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക്
ddpknr1@gmail.com
എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം.
കലക്ടറേറ്റിൽ നടന്ന യോഗത്തിൽ എ ഡി എം കെ കെ ദിവാകരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, നോർക്ക റൂട്ട്സ് പ്രതിനിധികളായ അബ്ദുൾ നാസർ വാക്കയിൽ, എം പ്രശാന്ത്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് പ്രതിനിധി ടി രാഗേഷ്, പ്രവാസി സംഘടന പ്രതിനിധികളായ എം വി അബൂബക്കർ, എൻ കെ സൈനബ തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.
Post a Comment