തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റു ബസുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്പീഡ് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള എല്ലാം പരിശോധിക്കും. നിയമലംഘനങ്ങള്‍ കണ്ടെത്തും. സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റുന്നതില്‍ ഡീലര്‍മാര്‍ക്കും പങ്കുണ്ട്.
ടൂറിസ്റ്റു ബസുകള്‍ പലതും മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന കഴിഞ്ഞാല്‍ സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റുകയും ലൈറ്റുകളും മറ്റും അധികമായി ഘടിപ്പിക്കുകയുമാണ് പതിവ്. ശബ്ദ സംവിധാനങ്ങളിലും മാറ്റം വരുത്തും. എന്നാല്‍ ഇത്തരം നിയമലംഘകരെ പിടികൂടുക എളുപ്പമല്ല. ഇത്തരം ബസുകള്‍ ബുക്ക് ചെയ്യാതിരിക്കാന്‍ സ്‌കൂള്‍, കോളജ് അധികൃതര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയത് മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
إرسال تعليق