Join News @ Iritty Whats App Group

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി യുവാവ് മരിച്ചു

കൊല്ലം: സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്തുവീട്ടിൽ ബിലകൃഷ്ണൻ(30) ആണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടം സംഭവച്ചത്.
സുഹൃത്തായ പഞ്ചാബ് സ്വദേശിയ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്‌റെ രണ്ടാം നിലയിൽ നിന്ന് ഇരുവരും താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ബിലകൃഷ്ണന്‍ തൽ‌ക്ഷണം മരിച്ചു. സുഹൃത്ത് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

ദുബായിൽ ഒരു കമ്പനിയിൽ സെക്യൂരിറ്റ് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു ബിലുകൃഷ്ണൻ. നാലുമാസംമുമ്പ് അന്തരിച്ച അച്ഛന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന്‍ അവസാനം നാട്ടിലെത്തിയത്.

ഒരു വർഷം മുൻപാണ് ബിലുകൃഷ്ണൻ വിവാഹിതനായത്. വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അച്ഛൻ: റിട്ട. എസ്.ഐ. പരേതനായ ബാലകൃഷ്ണപിള്ള. ഭാര്യ: ലക്ഷ്മി.

Post a Comment

Previous Post Next Post
Join Our Whats App Group