Join News @ Iritty Whats App Group

വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; മഹിളാമോർച്ച നേതാവടക്കം മൂന്നു പേർക്കെതിരെ കേസ്

പത്തനംതിട്ട: വഴക്കുന്നത്ത് വിദ്യാർഥികൾക്ക് നേരെ ഉണ്ടായ സദാചാര ആക്രമണത്തിൽ മഹിലാമോര്‍ച്ച നേതാവടക്കം മൂന്നു പേർക്കെതിരെ കേസെടുത്ത്. മഹിളാമോർച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭർത്താവ് സുജിത്ത്, സഹോദരൻ അനു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വിദ്യാർഥികള്‍ ആക്രമിച്ചെന്ന് കാണിച്ച് ഇവർ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. അയിരൂര്‍ സ്വദേശികളാണ് അനുപമയും കുടുംബവും. പാലത്തിൽ ഒന്നിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അനുപമയും സംഘവും ക്രൂരമായി മര്‍ദ്ദിക്കുകയും പാലത്തിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

വാഴക്കുന്നത്തെ അക്വഡേറ്റ് പാലത്തിൽ നിൽക്കുകയായിരുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. പാലത്തിന്റെ മുകളിൽ നിന്ന വിദ്യാർത്ഥികളെ കാറിലെത്തിയ ഒരു സ്ത്രീയും പുരുഷനും ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി.

വിദ്യാര്‍ത്ഥികൾ പകര്‍ത്തിയ മൊബൈൽ ദൃശ്യങ്ങൾ വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനുപമയേയും ബന്ധുക്കളേയും തിരിച്ചറിഞ്ഞതും കേസിൽ പ്രതി ചേര്‍ത്തതും. അക്രമത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group