Join News @ Iritty Whats App Group

തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം വനിതാ ലീഗ് കാമ്പയിൻ ഇരിട്ടിയിൽ

തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം വനിതാ ലീഗ് കാമ്പയിനിൻ്റെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് ഇരിട്ടിയിൽ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉൽഘാടനം ചെയ്തു.
എക്സൈസ് ഓഫീസർ കെ..കെ.സമീർ ക്ലാസെടുത്തു.
വനിതാ ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് പി കെ ബൽക്കീസ് അധ്യക്ഷത വഹിച്ചു.
വനിതാ ലീഗ് കണ്ണൂർ ജില്ലാ സിക്രട്ടറി റഹിയാനത്ത് സുബി മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സിക്രട്ടറി ഇൻ ചാർജ് സമീർ പുന്നാട്, വൈസ് പ്രസിഡൻ്റുമാരായ എം.കെ.മുഹമ്മദ്,
എം .പി .അബ്ദുറഹിമാൻ,
മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് എം.എം മജീദ്, സിക്രട്ടറി എം.കെ.ഹാരിസ്, 
എസ്.ടി.യു ജില്ലാ സെക്രട്ടറി വി.പി.റഷീദ്,
വനിതാ ലീഗ് പേരാവൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എം. നൂർജഹാൻ ,ഭാരവാഹികളായ ജമീല നാസർ, സൽമ മഹറൂഫ്, ഷാഹിന അടക്കാത്തോട്, സമീറ മുഴക്കുന്ന്, എം.കെ.നജ്മുന്നിസ, ടി.കെ.ഷരീഫ, സാജിത ചൂര്യോട് , റംല കീഴ്പ്പള്ളി ,കെ.വി. റുബീന, ജുമൈല ഇരിട്ടി പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group