Join News @ Iritty Whats App Group

വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് കര്‍ശനമാക്കണം; വഴിവിളക്കുകള്‍ ഉറപ്പുവരുത്തണം: ഹൈക്കോടതി

കൊച്ചി: വടക്കഞ്ചേരി അപകടത്തില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. കുട്ടികളുടെ ജീവന്‍ നഷ്ടമായത് അതീവ ഗുരുതരമെന്ന നിരീക്ഷിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച്, വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് കര്‍ശനമാക്കണമെന്നും റോഡുകളില്‍ വഴിവിളക്കുകള്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നിയമത്തോട് ഭയവും ബഹുമാനവും ഉണ്ടായാലെ അപകടങ്ങള്‍ ഇല്ലാതാവൂ. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാളെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് കെഎസ്ആര്‍.ടിസി കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group