Join News @ Iritty Whats App Group

നരബലി: കൊല്ലപ്പെട്ട പത്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു, കഷണങ്ങളായി മുറിച്ച നിലയിൽ


പത്തനംതിട്ട: കേരളത്തെ നടുക്കിയ പത്തനംതിട്ടയിലെ ഇരട്ട നരബലിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട പത്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പ്രതിയായ ഭഗവൽ സിംഗിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. വീടിന് 50 മീറ്റർ അകലെ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇക്കാര്യം കൊച്ചി കമീഷണർ സ്ഥിരീകരിച്ചു. 

കഷണങ്ങളായി മുറിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വളരെ ആഴത്തിൽ കുഴിയെടുത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. 
അതേസമയം, പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളിൽ നിന്ന് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് കൊല്ലപ്പെട്ട പത്മയുടെ മകൻ ശെൽവ രാജ് എഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കഷണങ്ങളായി മുറിച്ച് മാറ്റിയ നിലയിലാണ് കണ്ടത്. അൽപ്പം മുമ്പാണ് പൊലീസ് ശെൽവരാജിനെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group