Join News @ Iritty Whats App Group

ദേവീപ്രീതിക്കായി ചെയ്ത പൈശാചികത, റിമാൻഡ് റിപ്പോർട്ട് പുറത്ത്; പ്രതികൾ റിമാൻഡിൽ


നാടിനെ നടുക്കിയ നരബലി കേസിന്റെ പൈശാചികത വിവരിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ദേവീപ്രീതിക്കാണ് ഇതെല്ലാം ചെയ്തത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പത്മയെ കൊലപ്പെടുത്തിയത് ഷാഫിയുടെ കൂടെ റോസ്ലിയും ലൈലയും ചേർന്നാണ് മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. കാക്കനാട് ജയിലിലാണ് നിലവിൽ രണ്ട് ആഴ്ച റിമാൻഡിൽ കഴിയുന്ന പ്രതികൾ ഉള്ളത്.

നരബലി കേസിലെ മുഖ്യ സൂത്രധാരനായ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു . ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് ഷാഫിയെന്നും കൊല്ലപ്പെട്ടവരുടെ സാമ്പത്തിക ബുദ്ധിമുട്ട് തന്ത്രപൂര്‍വ്വം പ്രതി മുതലെടുക്കുകയായിരുന്നെന്നും കമ്മീഷണര്‍ പറഞ്ഞു.

ഇത് സാധാരണ കേസല്ലെന്ന് പൊലീസിന് ആദ്യമേ ബോധ്യമായി. ഷാഫിയാണ് ഇതിന്റെ മുഖ്യ ആസൂത്രകന്‍. ശ്രീദേവി എന്ന വ്യാജ പേരിലുണ്ടാക്കിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷാഫി ഭഗവല്‍ സിംഗുമായി പരിചയപ്പെടുന്നത്. പിന്നീട് ‘ശ്രീദേവിയിലൂടെ’ ഭഗവല്‍ സിംഗുമായി പ്രണയത്തിലായി. 2019 മുതല്‍ ഷാഫി ഭഗവല്‍ സിംഗും കുടുംബവുമായി ബന്ധം പുലര്‍ത്തിവരുന്നു. ദമ്പതികളെ ഒരോന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിക്കുകയായിരുന്നു.

നരബലി കേസിലെ മുഖ്യ സൂത്രധാരനായ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് ഷാഫിയെന്നും കൊല്ലപ്പെട്ടവരുടെ സാമ്പത്തിക ബുദ്ധിമുട്ട് തന്ത്രപൂര്‍വ്വം പ്രതി മുതലെടുക്കുകയായിരുന്നെന്നും കമ്മീഷണര്‍ പറഞ്ഞു.

ഇത് സാധാരണ കേസല്ലെന്ന് പൊലീസിന് ആദ്യമേ ബോധ്യമായി. ഷാഫിയാണ് ഇതിന്റെ മുഖ്യ ആസൂത്രകന്‍. ശ്രീദേവി എന്ന വ്യാജ പേരിലുണ്ടാക്കിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷാഫി ഭഗവല്‍ സിംഗുമായി പരിചയപ്പെടുന്നത്. പിന്നീട് ‘ശ്രീദേവിയിലൂടെ’ ഭഗവല്‍ സിംഗുമായി പ്രണയത്തിലായി. 2019 മുതല്‍ ഷാഫി ഭഗവല്‍ സിംഗും കുടുംബവുമായി ബന്ധം പുലര്‍ത്തിവരുന്നു. ദമ്പതികളെ ഒരോന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group