തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ പ്രതിയായ കേസിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തി മുഖ്യമന്ത്രി. എൽദോസ് എം എൽ എയ്ക്കെതിരായ സ്ത്രീയുടെ പരാതി ഗൗരവമായതാണെന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഈ കേസിൽ ഗൗരവമായ അന്വേഷണം നടക്കുമെന്നും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഉറപ്പ് നൽകി. വിദേശ യാത്രയുടെ നേട്ടങ്ങൾ വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് എൽദോസ് കേസിൽ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞത്.
'നടപടി ഉറപ്പ്', എൽദോസ് എംഎൽഎ പ്രതിയായ ബലാത്സംഗ വധശ്രമ കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി
News@Iritty
0
Post a Comment