നയന്‍താര - വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നതു സംബന്ധിച്ചുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ അന്വേഷണം പുരോഗമിക്കുന്നു. താരദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ച ആശുപത്രി ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇതുവരും വാടകഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന അന്വേഷിക്കുന്ന സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നും ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ പ്രതികരിച്ചു.
ആശുപത്രി അധികൃതരിൽ നിന്ന് ഉടൻ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ആവശ്യമെങ്കിൽ ദമ്പതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും സമിതി തീരുമാനിച്ചിട്ടുണ്ട്.
വിവാഹിതരായി 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതാണ് ചട്ടം. എന്നാല്‍ ഈ വ്യവസ്ഥകൾ നിലനിൽക്കെ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
21 വയസ്സ് കഴിഞ്ഞവർക്കും 36 വയസ്സിന് താഴെയുള്ളവർക്കുമാണ് വാടക ഗർഭധാരണത്തിന് അനുവാദമുള്ളത്. ഇന്ത്യയിൽ വാണിജ്യ വാടക ഗർഭധാരണത്തിന് നിരോധനവും നിലവിലുണ്ട്. രണ്ട് ആൺകുട്ടികളാണ് താര ദമ്പതികൾക്ക് പിറന്നിരിക്കുന്നത്. ഉയിർ, ഉലകം എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
إرسال تعليق