തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാര്‍ തന്നെ അധിക്ഷേപിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിസ്ഥാനം വരെ റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കാം, അല്ലാതെ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തരുതെന്നും രാജ്ഭവന്‍ പിആര്‍ഒ ട്വിറ്ററില്‍ പറയുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കഴിഞ്ഞ ദിവസം പുതിയ തലത്തിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാല സെനറ്റില്‍ നിന്നും ഗവര്‍ണര്‍ 15 പ്രതിനിധികളെ പിന്‍വലിച്ചത് വലിയ വിവാദമായിരുന്നു.
Post a Comment