Join News @ Iritty Whats App Group

യു.പിയില്‍ 18കാരിയെ ഓട്ടോയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; റോഡില്‍ ഉപേക്ഷിച്ചു


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 18 വയസ്സുള്ള പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ഓട്ടോ ്രൈഡവറും സഹായിയും ചേര്‍ന്നാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് റോഡില്‍ ഉപേക്ഷിച്ചു. ശനിയാഴ്ച ലക്‌നൗവിലാണ് ഈ സംഭവവുമുണ്ടായത്.

ശനിയാഴ്ച വൈകിട്ട് ട്യുഷന്‍ കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നു. ബഹളം വച്ചതോടെ കൊല്ലമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. റോഡില്‍ പോലീസിനെ കണ്ട് പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചുപോയി. പെണ്‍കുട്ടി പോലീസിന്റെ സഹായം തേടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തുവെന്നും പ്രതികളെ അറസ്റ്റു ചെയ്യാന്‍ നടപടി തുടങ്ങിയെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group