Join News @ Iritty Whats App Group

വിളക്കോട് ചാക്കാടിൽ നിന്നും ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ വടിവാളുകൾ ഉൾപ്പെടെയുള്ള മാരകയുധങ്ങൾ പോലീസ് പിടിച്ചെടുത്തു.






ഇരിട്ടി:ചൊവ്വാഴ്ച വൈകിട്ട് 5:30 ഓടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്
വിളക്കോട് ചാക്കാടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന് ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ വടിവാളുകൾ ഉൾപ്പെടെയുള്ള മാരകയുധങ്ങൾ പോലീസ് പിടിച്ചെടുത്തത്.മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിൽ എസ് ഐ നാസർ, എഎസ് ഐ രാജ് നവാസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.ഏഴ് വാളുകൾ ,
കൈമഴു, പിച്ചാത്തി,നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.ആയുധങ്ങൾ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു.ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group