Join News @ Iritty Whats App Group

വ്യാജ സിഗരറ്റ് മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു;മുന്തിരിയുടെയും, സാമ്പാറിന്റെയും മണമുള്ള കുട്ടികളെ ശ്രദ്ധിക്കുക



ടൂറിസ്റ്റുകളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടെത്തുന്ന, ഫ്ളേവർ ചേർത്ത സിഗററ്റുകൾ വിപണിയിൽ സുലഭം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം,പുന്നമട, ബീച്ച്, പ്രധാന ജംഗ്ഷനുകൾ, കോളേജുകളുടെ
പരിസരത്തുള്ള കടകൾ
എന്നിവിടങ്ങളിലാണ് ഫ്ളേവർ സിഗററ്റുകൾ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്.

മുന്തിരിയുടെ മുതൽ സാമ്പാറിന്റെ വരെ ഫ്ളേവറുകളിലുള്ളതാണ് ഇത്തരം സിഗററ്റുകൾ. നല്ല ലഹരിയുമുണ്ട്. വലിച്ചാൽ പുകയില ഗന്ധം പുറത്തറിയാത്തതിനാലാണ് ഈ
സിഗററ്റുകൾ വിദ്യാർത്ഥികളെ കൂടുതലായി ആകർഷിക്കുന്നത്. ആഗോള വിപണി കൈയടക്കിയ ബ്രാൻഡുകളുടെ പേരിലാണ് വ്യാജ സിഗററ്റുകൾ വിപണിയിലുള്ളത്. അതിസൂക്ഷ്മ പരിശോധനയിലേ ഇവ വ്യാജനാണെന്ന് കണ്ടെത്താനാകൂ. പോലീസും എക്സൈസും നടത്തുന്ന പരിശോധനയിൽ വ്യാജ സിഗററ്റുകൾ കടകളിൽ നിന്ന് പിടിച്ചെടുത്താലും പിഴ അടച്ച് വിൽപനക്കാർ രക്ഷപ്പെടുകയാണ്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസും പോലീസും പറഞ്ഞു.


Post a Comment

أحدث أقدم
Join Our Whats App Group