Join News @ Iritty Whats App Group

സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ


ഒക്ടോബർ രണ്ട് ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ. ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച ലഹരി വിരുദ്ധ പ്രചരണത്തിന് സ്‌കൂളുകൾ തുറക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഞായറാഴ്ചയായതിനാൽ രൂപതകളിൽ നടക്കുന്ന ആചാരാനുഷ്ഠാനങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാൽ ഓർത്തഡോക്സ് സഭ അവധി പ്രഖ്യാപിക്കുകയായിരുന്നു 

ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ ഹാജരായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സർക്കാർ നിർദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സർക്കാർ നിർദേശത്തോട് സഹകരിക്കുമെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

നേരത്തെ കത്തോലിക്കാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് കെസിബിസിയും അവധി പ്രഖ്യാപിച്ചിരുന്നു. ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച ലഹരി വിരുദ്ധ പ്രചരണത്തിന് സ്‌കൂളുകൾ തുറക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഞായറാഴ്ചയായതിനാൽ രൂപതകളിൽ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ എത്തണമെന്നും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കണമെന്നുമായിരുന്നു സർക്കാർ നിർദേശം. ലഹരി വരുദ്ധ പരിപാടികൾ മറ്റൊരു ദിവസം നടത്തി സർക്കാർ നിർദേശത്തോട് സഹകരിക്കണമെന്നാണ് കെസിബിസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നത്.

ഞായറാഴ്ച ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിരുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളിൽ നിർബന്ധിത പരിപാടികൾ നടപ്പാക്കുന്ന ശൈലി വർധിച്ചു വരികയാണെന്ന് കെസിബിസി കുറ്റപ്പെടുത്തി.

Post a Comment

أحدث أقدم
Join Our Whats App Group