Join News @ Iritty Whats App Group

ബസുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം: ഡോ. സുൽഫി നൂഹു

തിരുവനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ബസുകളിലും യാത്രക്കാർക്ക് ഉൾപ്പെടെ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു. ദീർഘദൂര ബസുകളിലും കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന ബസുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂർണരൂപം

ബസ്സിലും ബെൽറ്റണം

കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള എല്ലാ ബസ്സുകളിലും യാത്രക്കാർക്ക് ഉൾപ്പെടെ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം.
ഏറ്റവും കുറഞ്ഞത് ദീർഘദൂര സർവീസുകളിലെങ്കിലും.
ഇനി സീറ്റ് ബെൽറ്റ് മാഫിയ എന്നുകൂടി വിളിക്കുമോ എന്നറിയില്ല.
"ഹെൽമെറ്റ്" മാഫിയയിൽ തുടങ്ങി "വാക്സിൻ" മാഫിയ വരെയുള്ള വിളിപ്പേരുകൾ ധാരാളം.
പാണന്മാർ അങ്ങനെയൊക്കെ പറഞ്ഞോട്ടെ!
മോട്ടോർ വെഹിക്കിൾ അമൻമെൻറ് ആക്ട് സെക്ഷൻ 194 അങ്ങനെ തന്നെ പറയുന്നു.
ദീർഘദൂര സർവീസുകളിലും കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന ബസ്സുകളിലും ഇത് നിർബന്ധമാക്കിയെ തീരൂ.
വേഗത നിയന്ത്രിക്കുന്നതും മയക്കുമരുന്നുകളുടെ ഉപയോഗവുമൊക്കെ തടയപ്പെടേണ്ടത് തന്നെ.
എന്നാൽ അതിനൊപ്പം പ്രാധാന്യമുള്ളത് തന്നെയാണ് സീറ്റ് ബെൽറ്റുകളും.
പിന്നെ
സീറ്റ് ബെൽറ്റിനൊന്നും വലിയ വിലയില്ലല്ലൊ!
അതുകൊണ്ട് മാഫിയ എന്ന് വിളിക്കുന്നതെങ്കിൽ ഇമ്മിണി വലിയ കാര്യങ്ങളെല്ലാം ചേർത്ത് വിളിച്ചാൽ കൂടുതൽ സന്തോഷം.
അപ്പോ
ബസ്സിലും ബെൽറ്റണം

Post a Comment

Previous Post Next Post
Join Our Whats App Group