Join News @ Iritty Whats App Group

ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌. യൂണിറ്റിന്‌ എയിഡഡ്‌ പദവി


ഇരിട്ടി: സേവന സന്നദ്ധതയിലൂന്നിയ മികവാര്‍ന്നതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌ യൂണിറ്റിന്‌ എയിഡഡ്‌ പദവി ലഭിച്ചു.ജില്ലയിലെ 86 അണ്‍-എയിഡഡ്‌ എന്‍.എസ്‌.എസ്‌.

യൂണിറ്റുകളില്‍ നിന്നും ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടെ അഞ്ച്‌ എന്‍.എസ്‌.എസ്‌. യൂണിറ്റുകളെയാണ്‌ എയിഡഡ്യൂണിറ്റുകളാക്കി അംഗീകാരം നല്‍കിയത്‌.കോവിഡ്‌ പ്രതിസന്ധി കാലത്ത്‌ നടത്തിയ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക- പരിസ്‌ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തെരുവിന്റെ മക്കള്‍ക്ക്‌ പൊതിച്ചോര്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞ ഒരു പാട്‌ വര്‍ഷമായി ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌. യൂണിറ്റ്‌ തുടര്‍ന്നു വരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊന്‍ തൂവല്‍ കൂടിയാണ്‌ ഈ അഭിമാനനേട്ടം

Post a Comment

Previous Post Next Post
Join Our Whats App Group